സമരം തീര്‍ന്നു, പക്ഷേ സര്‍വ്വീസ് വീണ്ടും മുടങ്ങി എയര്‍ ഇന്ത്യ

കൊച്ചി: കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട എയര്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് ഇനിയും പൂര്‍ണമായി എത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. ജീവനക്കാരുടെ സമരം പിന്‍വലിച്ചെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പ്രതിസന്ധിയിലാണ്.

കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വീണ്ടും റദ്ദാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ 12 നുള്ള കോഴിക്കോട്- ഷാര്‍ജ വിമാനം, രാവിലെ 9.35 നുള്ള കോഴിക്കോട്-ദോഹ വിമാനം, രാത്രി 8.50നുള്ള ദമാം എന്നീ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന അറിയിപ്പ് എത്തിയതാണ് യാത്രക്കാരെ വെട്ടിലാക്കിയത്.

നേരത്തെ കോഴിക്കോട്ട് നിന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന വിശദീകരണം.

Also Read

More Stories from this section

family-dental
witywide