സാങ്കേതിക തകരാര്‍ മൂലം വൈകിയ എയര്‍ ഇന്ത്യ മുംബൈ – സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം ഇന്ന് പുറപ്പെടും

മുംബൈ: സാങ്കേതിക തകരാര്‍ മൂലം വൈകിയ എയര്‍ ഇന്ത്യ മുംബൈ-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം ഇന്ന് പുറപ്പെടും. എയര്‍ ഇന്ത്യ വിമാനം AI179, രാവിലെ 10.30 നാണ് മുംബൈയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെടുക.

വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം വൈകിയത്. എന്നാല്‍, പിന്നീട് വിമാനം ഇന്നലെ വൈകിട്ട് 7.17 ലേക്ക് മാറ്റി. പക്ഷേ, ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി. അസുഖബാധിതനായ യാത്രക്കാരന്‍ വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങി. ക്രൂ ഫ്‌ലൈറ്റിന്റെ ഡ്യൂട്ടി പരിമിതികള്‍ക്കൊപ്പം എസ്എഫ്ഒയില്‍ രാത്രി ലാന്‍ഡിംഗ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതേത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10:30 ന് വിമാനം പറന്നുയരുമെന്നാണ് നിലവിലെ വിവരം

More Stories from this section

family-dental
witywide