
ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം പറത്തിയെ ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് ഡിജിസിഎയെ അറിയിച്ചു. ജോലിയില്‍ നിന്ന് പുറത്താക്കിയതിനൊപ്പം മദ്യപിച്ച് വിമാനം പറത്തുക എന്ന ക്രിമിനല്‍ കുറ്റം ചെയ്തതിന് ഇയാൾക്കെതിരെ എഫ്ഐആറും ഫയൽ ചെയ്തു.
“ഞങ്ങൾക്ക് ഈ കാര്യങ്ങളിൽ ഒട്ടും സഹിഷ്ണുതയില്ല, അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്,” എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.
2023ലെ ആദ്യത്തെ ആറ് മാസം 33 പൈലറ്റുമാരും 97 ക്യാബിന്‍ ക്രൂ അംഗങ്ങളും ബ്രീത്ത്ലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതായാണ് കണക്ക്












