
ന്യൂഡൽഹി: വർധിച്ചു വരുന്ന ഇസ്രയേൽ – ഇറാൻ സംഘർഷം കണക്കിലെടുത്ത് . ടെൽ അവീവിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു.
, “മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഓപ്പറേഷൻ 08 ഓഗസ്റ്റ് 2024 വരെ റദ്ദാക്കിയിരിക്കുന്നു”.എക്സിൽ പങ്കിട്ട ഒരു പ്രസ്താവനയിൽ, എയർ ഇന്ത്യ പ്രസ്താവിച്ചു
എയർ ഇന്ത്യ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി സ്ഥിരീകരിച്ച ബുക്കിംഗുള്ള യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു. യാത്രക്കാരുടേയും ഞങ്ങളുടെ ജീവനക്കാരുടേയും സുരക്ഷയാണ് മുഖ്യമെന്നും അവർ അറിയിച്ചു.
ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ തീരുമാനം.
Air India Suspends Tel Aviv flights Amid rising tension in middle east