
പാലക്കാട്: തികഞ്ഞ വിജയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയെങ്കിലും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഡോ. പി സരിന് പിന്തുണയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പി.സരിനെ ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സരിന്‍ തിളങ്ങുന്ന നക്ഷത്രമാകാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സരിനെ സിപിഎം പൂര്‍ണമായും സംരക്ഷിക്കും. പോളിങ് ശതമാനം കുറഞ്ഞിട്ടും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ലെന്നും ബാലന്‍ പറഞ്ഞു. മാത്രമല്ല, സരിന്‍ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. വര്‍ഗീയ ശക്തികളുടെ വഴിവിട്ട സഹായം യുഡിഎഫ് നേടിയെന്ന് കുറ്റപ്പെടുത്തിയ ബാലന്‍, നയത്തില്‍നിന്ന് മാറാന്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ കഴിയില്ലെന്നും വ്യക്തമാക്കി. അതുകൊണ്ടാണ് മൂന്നാം സ്ഥാനത്ത് ആയത്. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തിരഞ്ഞെടുപ്പ് ഫലത്തെ കാണാമെന്നും ബാലന്‍ പറഞ്ഞു.













