അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി  ന്യൂയോർക്കിലെ യുവ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായ അലൻ കൊച്ചൂസ്  മത്സരിക്കുന്നു.  

മികച്ച പ്രാസംഗികൻ, മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ  തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂ യോർക്ക് കാരുടെ അഭിമാനമായ അലൻ കൊച്ചൂസ് ‘. ന്യൂ യോർക്കിലെ രാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിദ്യമാണ് അലൻ. രാഷ്ട്രിയ മേഖലകളിൽ ആയാലും, മലയാളീ  അസ്സോസിയേഷനുകളിലായലും   ചർച്ചിൽ ആയാലും    അലൻ തന്റെ പ്രവർത്തനത്തിൽ കർമ്മ നിരതനാണ്.   Y’s men’s ഇന്റർനാഷനലിന്റെ നോർത്ത് അമേരിക്കൻ റീജിയന്റെ  യൂത്ത് പ്രസിഡന്റ് ആയും അലൻ  സേവനം അനുഷ്‌ടിക്കുന്നു .

ഫോർഡാം  യൂണിവേഴ്സിറ്റിയിൽ നിന്നും 2023 ൽ  ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സിൽ  ബിരുദവും  കരസ്ഥമാക്കിയ അദ്ദേഹം വാൾസ്ട്രീറ്റിൽ   റിസ്ക് മാനേജ്മെന്റിൽ  ജോലിയും തുടങ്ങി. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് ഫാമിലി ബിസിനസ്സ് ആയ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പാർടൈം ആയും ജോലി ചെയ്യുന്നു. ന്യൂയോർക്കിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് അലൻ.

ന്യൂയോർക്ക് സിറ്റി ഗവൺമെന്റിൽ മാനേജർ ആയും NUMC / NuHealth ന്റെ ഡയറക്ടർ ബോർഡ് മെംബർ കൂടിയായ  അജിത് കൊച്ചുസിന്റെയും ന്യൂ യോർക്കിലെ  പ്രമുഖ റീയലറ്റർ ആയ ജയാ വർഗിസിന്റെയും മകനാണ് അലൻ. അജിത് കൊച്ചൂസ് ന്യൂയോർക്കിലെ രാഷ്ട്രിയ രംഗത്തും അത് പോലെ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്റെ സഹചാരി കൂടിയാണ്.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, അലന്റെ    മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്. ന്യൂയോർക്ക് ഏരിയയിൽ നിന്നുള്ള എല്ലാവരും അലനെ   ഒരേ സ്വരത്തിൽ പിന്തുണക്കുന്നു .  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടതുണ്ട് . ഫൊക്കാനയിൽ  ചരിത്രം തിരുത്തിക്കുറിച്ച് പുതിയ ചരിത്രം എഴുതുവാൻ യുവാക്കളുടെ ഒരു നിര തന്നെ  തന്നെ മുൻപോട്ട്  വരുന്ന കാഴ്ചയാണ് കാണുന്നത്.

സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ്,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ,  ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി  സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വർക്കി, ആസ്റ്റർ ജോർജ്  ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ    എന്നിവർ അലൻ കൊച്ചൂസിന്  വിജയാശംസകൾ നേർന്നു.

More Stories from this section

dental-431-x-127
witywide