
ന്യു ജേഴ്സി: സൗത്ത് ബ്രണ്‍സ്വിക്കില്‍ താമസിക്കുന്ന രഞ്ജിത് മാത്യുവിന്റേയും പ്രീത രഞ്ജിത്തിന്റേയും മകന്‍ അലന്‍ മാത്യു രഞ്ജിത് (14 വയസ്സ്) ന്യൂജേഴ്സിയില്‍ അന്തരിച്ചു. സൗത്ത് ബ്രണ്‍സ്വിക്ക് ഹൈ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു സഹോദരിയുണ്ട്. ചങ്ങനാശേരി ചെറുകരക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിന്റെയും മറിയാമ്മയുടെയും പുത്രനാണ് രഞ്ജിത്ത്. മല്ലപ്പള്ളി ആനിക്കാട് കൊടുവേലികുളത്ത് പരേതനായ കെ.വി. ജോസഫിന്റെയും ഗ്രേസി ജോസഫിന്റെയും പുത്രിയാണ് പ്രീത രഞ്ജിത്ത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.