
ആലപ്പുഴ: ട്രെയിൻ യാത്രക്കിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫിസറെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പി. ക്രിസ്റ്റഫർ (55) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ട്രെയിനിൽ അടുത്തിരുന്ന വിദേശ വനിതയെ ക്രിസ്റ്റഫർ അപമാനിക്കുകയായിരുന്നുവെന്നാണ് കേസ്. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ വിദേശ വനിത റെയിൽവേ പൊലീസിൽ പരാതി നൽകി. അന്വേഷണത്തെ തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Alappuzha district lottery officer arrested for molesting foreign woman in Train