സിറിയയില്‍ അലപ്പോ വിമാനത്താവളം അടച്ചു, നഗരം കീഴടക്കി വിമതര്‍; സംഘര്‍ഷം, 4 മരണം

ഡമാസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിനെ എതിര്‍ക്കുന്ന വിമതര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചതിനു പിന്നാലെ അലപ്പോ വിമാനത്താവളം അടച്ചു. ഇതോടെ ശനിയാഴ്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി.

തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികള്‍ എട്ടു വര്‍ഷത്തിനു ശേഷമാണ് അലപ്പോയില്‍ പ്രവേശിക്കുന്നത്. വിമത ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സര്‍ക്കാര്‍ കൈവശമുള്ള സ്ഥലങ്ങളിലാണ് വിമതസേന ആക്രമണം ശക്തമാക്കിയത്. നഗരത്തിന്റെ പടിഞ്ഞാറന്‍ ഇടങ്ങളില്‍ സര്‍ക്കാര്‍ സേനയുമായി ഏറ്റുമുട്ടലും നടന്നു.

More Stories from this section

family-dental
witywide