കേരള-തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; ‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു

തിരുവനന്തപുരം: ‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സെക്കൻഡിൽ സെക്കന്‍ഡില്‍ 20 സെന്റീ മീറ്ററിനും 40 സെന്റീ മീറ്ററിനും ഇടയില്‍ ഇതിന്റെ വേഗത മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 20 സെന്റീ മീറ്ററിനും 45 സെന്റീ മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

More Stories from this section

family-dental
witywide