മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്നം: യുഎസിലെ വിമാന സർവീസുകൾ പലതും റദ്ദാക്കി

മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്നം മൂലം കമ്യൂണിക്കേഷൻ തകരാറിലായതോയെ ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസുകൾ ഉൾപ്പെടെ യുഎസിലെ പ്ര ധാന എയർലൈനുകളെല്ലാം സർവീസ് നിർത്തിവച്ചു. സാങ്കേതിക പ്രശ്നം എല്ലാ എയർലൈനുകളേയും ബാധിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) അറിയിച്ചു. FlightAware.com അനുസരിച്ച്, വെള്ളിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ 600-ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

“യുഎസ് എയർലൈനുകളിലെ ഐടി സംവിധാനങ്ങളെ ബാധിക്കുന്ന ഒരു സാങ്കേതിക പ്രശ്നം എഫ്എഎ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്,” എഫ്എഎ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “

ആഗോള തകർച്ചയ്ക്ക് കാരണമായ പ്രശ്‌നം തിരിച്ചറിഞ്ഞതായും അതിന് പരിഹാര മാർഗങ്ങൾ വിന്യസിച്ചതായും മൈക്രോസോഫ്റ്റിൻ്റെ സൈബർ സുരക്ഷ നോക്കുന്ന സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻ്റെ സിഇഒ പറഞ്ഞു.

സാങ്കേതിക പ്രതിസന്ധി അന്താരാഷ്ട്ര വിമാനക്കമ്പനികളെയും ന്യൂയോർക്കിലെയും വാഷിംഗ്ടൺ ഡിസിയിലെയും തിരക്കേറിയ വിമാനത്താവളങ്ങളേയും ബാധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിലേതു പോലെ ബാങ്കിങ് വ്യവസായ മേഖലകളെ അമേരിക്കയിൽ അധികം ബാധിച്ചിട്ടില്ല.

പല എയർലൈനുകളും അസൗകര്യമുണ്ടായ യാത്രക്കാർക്ക് റീഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബുക്കിംഗ്, ചെക്ക്-ഇൻ, ട്രിപ്പ്-മാനേജിംഗ് പ്രവർത്തനങ്ങൾ എന്നിവയിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി ഇവർ അറിയിച്ചു.

All flights from several major US airlines grounded due to Microsoft windows issue

More Stories from this section

family-dental
witywide