
മലയാളി മനസിൽ ഇടംപിടിച്ച റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. 52 വർഷം ആകാശവാണിയിൽ വാർത്താ അവതാരകനായിരുന്നു. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് മലയാളികൾ അറിഞ്ഞത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയാണ്. കൗതുക വാർത്തകളെ ജനപ്രിയമാക്കിയ ശബ്ദവും രാമചന്ദ്രന്റേത് തന്നെ. ആക്ഷേപഹാസ്യ പരിപാടിയായിരുന്ന സാക്ഷിയുടെ വിവരണത്തിലൂടെയും ശ്രദ്ധേയനായി. അങ്ങനെ ടെലിവിഷൻ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു
വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം.
All India radio News Reader M Ramachandran passed Away













