ഫോമാ കണ്‍വന്‍ഷന് എല്ലാ നടപടികളും പൂര്‍ത്തിയായതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്

ന്യുയോര്‍ക്ക്: ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടക്കുന്ന ഫോമാ കണ്‍വന്‍ഷന് മുന്നോടിയായി എല്ലാ നടപടികളും പൂര്‍ത്തിയായതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അറിയിച്ചു

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുണ്ട കാനയിലെ ബാര്‍സെലോ ബവാരോ റിസോര്‍ട്ട് പാലസുമായുള്ള കരാറുകള്‍ പൂര്‍ത്തിയാവുകയും ആവശ്യമായ തുക മുന്‍കൂറായി നല്‍കുകയും ചെയ്തു. അതിന്റെ സ്ഥിരീകരണവും ലഭിച്ചു.

താമസം, ഭക്ഷണം, ഡ്രിങ്ക്‌സ് എന്നിവയടങ്ങിയതാണ് രജിസ്ട്രേഷന്‍. പൂണ്ട കാന എയര്‍പോര്‍ട്ടില്‍ നിന്ന് സൗജന്യ പിക്ക് അപ്പും ഡ്രോപ്പ് ഓഫും ഫോമാ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 11 റെസ്റ്റോറന്റുകള്‍, ശുദ്ധമായ ആഴം കുറഞ്ഞ ബീച്ച്, ധാരാളം വിനോദ അവസരങ്ങള്‍, ഡാന്‍സ് ഹാള്‍, കാസിനോകള്‍, ദൈനംദിന സായാഹ്ന തിയറ്റര്‍ ഷോകള്‍, ജിം, മസാജ് പാര്‍ലറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ബൌട്ടിക് ഷോപ്പുകള്‍ തുടങ്ങിയവയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലാണിത്.

വ്യത്യസ്തമായ കണ്‍വെഷനാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ജേക്കബ് തോമസ് അറിയിച്ചു. വിനോദകേന്ദ്രമായ ഹോട്ടലില്‍ മൂന്നു ദിവസം മുന്‍പോ മൂന്നു ദിവസം കൂടിയോ താമസിക്കാന്‍ ചെറിയൊരു സംഖ്യ നല്‍കിയാല്‍ മതി.

ദൈനംദിന തിരക്കുകളില്‍ നിന്ന് മാറിനിന്ന് ആഹ്ലാദകരമായ ഏതാനും ദിവസം ചെലവിടാനുള്ള എല്ലാ സൗകര്യവും ഒരുങ്ങുന്നു. കുട്ടികള്‍ക്കും വിനോദ അവസരങ്ങളുണ്ട്. കഴിയുന്നത്ര പേര് രജിസ്റ്റര്‍ ചെയ്യാനും കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide