
കുവൈറ്റ് സിറ്റി: മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തുവെന്ന് റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്ന 13 പേരും നിലവിൽ വാർഡുകളിലാണ്. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. 14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
കുവൈത്തിൽ ചികിത്സയിലുള്ള മലയാളികൾ
1 സുരേഷ് കുമാർ നാരായണൻ – ഐസിയു – അൽ ജാബർ ഹോസ്പിറ്റൽ
2 നളിനാക്ഷൻ – വാർഡ്
3 സബീർ പണിക്കശേരി അമീർ – വാർഡ്
4 അലക്സ് ജേക്കബ് വണ്ടാനത്തുവയലിൽ -വാർഡ്
5 ജോയൽ ചക്കാലയിൽ – വാർഡ്
6 തോമസ് ചാക്കോ ജോസഫ് – വാർഡ്
7 അനന്ദു വിക്രമൻ – വാർഡ്
8 അനിൽ കുമാർ കൃഷ്ണസദനം – വാർഡ്
9 റോജൻ മടയിൽ – വാർഡ്
10 ഫൈസൽ മുഹമ്മദ് – വാർഡ്
11 ഗോപു പുതുക്കേരിൽ – വാർഡ്
12 റെജി ഐസക്ക്- വാർഡ്
13 അനിൽ മത്തായി- വാർഡ്
14 ശരത് മേപ്പറമ്പിൽ – വാർഡ്
അതേസമയം, കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻ, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. സാജന്‍റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്. മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലാണ്.