‘ഇന്ത്യ’ക്ക് ഉണർവ്, ആപ്പും കോൺഗ്രസും ഭായ് ഭായ്! സീറ്റു വിഭജനം പൂർത്തിയായി; ദില്ലിയിൽ കോൺഗ്രസിന് 3, എഎപിക്ക് 4

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ത്യാ മുന്നണിക്ക് ഉണർവേകികൊണ്ട് ദില്ലിയിൽ ആപ്പും കോൺഗ്രസും കൈകോർത്തു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സീറ്റ് വിഭജനം വിജയകരമായി പൂർത്തിയാക്കാൻ ഇരുപാർട്ടികൾക്കുമായി. ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലൊഴികെ എല്ലായിടത്തും ഒരുമിച്ചു മത്സരിക്കുന്നതിനാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായത്. പഞ്ചാബിൽ വെവ്വേറെ മത്സരിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസ് – ആപ് സഖ്യം നിലവിൽ വന്നതായി നേതാക്കൾ വ്യക്തമാക്കി.

ദില്ലിയിലെ ഏഴു സീറ്റില്‍ നാലിടത്ത് ആം ആദ്മി പാര്‍ട്ടിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കും. ദില്ലി, വെസ്റ്റ് ദില്ലി, സൗത്ത് ദില്ലി, ഈസ്റ്റ് ദില്ലി മണ്ഡലങ്ങളിലാണ് എ എ പി മത്സരിക്കുക. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ദില്ലി, നോര്‍ത്ത് വെസ്റ്റ് ദില്ലി മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ്. ഹരിയാനയിലെ പത്തു മണ്ഡലങ്ങളില്‍ ഒന്ന് ആംആദ്മി പാര്‍ട്ടിക്കു നല്‍കി. കുരുക്ഷേത്രയിലാണ് എ എ പി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുക. ഗുജറാത്തിലെ 26 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 24 ലും എ എ പി രണ്ടിടത്തും മത്സരിക്കും. ഭറൂച്ച്, ഭാവ്‌നഗര്‍ സീറ്റുകളാണ് ആം ആദ്മിക്കു നല്‍കിയത്. ഗോവയിലെ രണ്ട് സീറ്റുകളും കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്.

Alliance sealed for Delhi AAP to contest 4 Lok Sabha seats, Congress 3

More Stories from this section

family-dental
witywide