
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്‍ അല്ലു അര്‍ജുനും ജൂനിയര്‍ എന്‍ടിആറും വോട്ട് ചെയ്തു. തെലങ്കാനയില്‍ രാവിലെ 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ജൂബിലി ഹില്‍സിലെ ആദ്യ വോട്ടര്‍മാരുടെ ഗ്രൂപ്പില്‍ ഇരുവരും ഉള്‍പ്പെടുന്നു. ‘പുഷ്പ’ താരം അല്ലു അര്‍ജുന്‍ വെള്ള ടീ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ചപ്പോള്‍ ആര്‍ആര്‍ആര്‍ താരം എന്‍ടിആര്‍ ജൂനിയര്‍ നീല ഷര്‍ട്ടും പാന്റും ധരിച്ചാണ് പോളിംഗ് ബൂത്തിലെത്തിയത്.
#WATCH | Telangana: Actor Allu Arjun casts his vote at a polling booth in Jubilee Hills, Hyderabad.
— ANI (@ANI) May 13, 2024
#LokSabhaElections2024 pic.twitter.com/M0yhR7XLeP
#WATCH | Telangana: Actor Jr NTR arrives at a polling booth in Jubilee Hills, Hyderabad to cast his vote. #LokSabhaElections2024 pic.twitter.com/irFIjHVGVq
— ANI (@ANI) May 13, 2024
ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ സംസ്ഥാന നിയമസഭയിലെ 175 സീറ്റുകളിലേക്കും ഒഡീഷയിലെ സംസ്ഥാന നിയമസഭയിലെ 28 സീറ്റുകളിലേക്കും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പും ആരംഭിച്ചു.















