തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു, നടൻ അല്ലു അർജുന് കുരുക്ക്; കേസെടുത്ത് പൊലീസ്

ഹൈദരബാദ്: ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം അല്ലു അർജുനെതിരെ പൊലീസ് കേസ്. ആന്ധ്രയിൽ വൈ എസ് ആർ സി പി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതാണ് നടന് കുരുക്കായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നതടക്കമുള്ള പരാതികളിലാണ് തെലുഗ് സൂപ്പർ താരത്തിനെ പൊലീസ് കേസെടുത്തിരിക്കുന്നത്.

നന്ദ്യാൽ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി പരിപാടി സംഘടിപ്പിച്ചു എന്നതാണ് കേസിനാധാരമായ കാര്യം. താരത്തിന്‍റെ പ്രവൃത്തി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ് ഐ ആറിലുണ്ട്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. അല്ലു അർജുന്റെ സുഹൃത്തായ വൈ എസ് ആർ സി പി സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അർജുനെ കാണാൻ ആയിരക്കണക്കിന് പേരാണ് പരിപാടി സ്ഥലത്ത് തടിച്ചുകൂടിയത്.

More Stories from this section

family-dental
witywide