ഇതെന്ത് മറിമായം! കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് നൂറടി ഗര്‍ത്തമായി ഒരു ഫുട്ബോള്‍ സ്റ്റേഡിയം

ടെക്സാസ്: ഇല്ലിനോയിസിലെ ആല്‍ട്ടണിലുള്ള ഗോര്‍ഡന്‍ മൂര്‍ പാര്‍ക്കിൽ ബുധനാഴ്ച നടന്ന സംഭവം കേട്ടാൽ നിങ്ങൾ ഞെട്ടും. വെറുതെ പറയുന്നതല്ല. ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായൊരു ദിവസം. പെട്ടെന്ന് മൈതാനത്തിന്റെ മധ്യാഭാഗത്തായി നൂറടി വിസ്തൃതിയിൽ ഒരു ഗർത്തം രൂപപ്പെടുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന നിരീക്ഷണ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

ഭാഗ്യമെന്നു മാത്രം പറയേണ്ടി വരും, സ്റ്റേഡിയത്തില്‍ ആളുകള്‍ ഉണ്ടായിരുല്ല. ആല്‍ട്ടണ്‍ പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഡയറക്ടര്‍ മൈക്കല്‍ ഹെയ്ന്‍സ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മിസ്സിസിപ്പി നദിയുടെ സമീപപ്രദേശത്താണ് മൈതാനം സ്ഥിതിചെയ്യുന്നത്. നൂറടി വിസ്തൃതിയില്‍ മൂപ്പതടി ആഴത്തിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്. വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടിയതായും അധികൃതര്‍ അറിയിച്ചു.

മൈതാനത്തിന്റെ നടുവിൽ നിമിഷ നേരങ്ങൾക്കകം വൃത്താകൃതിയില്‍ ഗർത്തം രൂപപ്പെടുകയും അരികുകള്‍ തകര്‍ന്ന് അവിടെ സ്ഥാപിച്ചിരുന്ന ലൈറ്റ് ടവര്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് പതിക്കുന്നതുമായാണ് ദൃശ്യങ്ങളിൽ ഉള്ളത്. സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തെ ഒരു ഖനിയുണ്ടായിരുന്നതായാണ് വിവരം. നിരവധിയാളുകള്‍ സ്ഥിരമായി വന്നുപോകുന്ന ഇടമായതിനാല്‍ത്തന്നെ സംഭവത്തിന്റെ വീഡിയോ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide