ആലപ്പുഴ: സമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.പിയും ആലപ്പുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. എ.എം ആരിഫ് പരാതി നല്‍കി. കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ വോട്ട് ചോദിച്ചെത്തിയ ആരിഫിനെ പൊതുജനം ചെരുപ്പും ചൂലുമെടുത്ത് തല്ലി ഓടിച്ചു എന്ന തലക്കെട്ടോടെയാണ് ദൃശ്യം പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ അദ്ദേഹം വ്യക്തമാക്കി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കാനും പ്രചരിപ്പിച്ചവര്‍ ആരാണെന്ന് കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ആരിഫ് പരാതി നല്‍കിയത്.
ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും, താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാള്‍ക്ക് ഉണ്ടായ അനുഭവമാണതെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആരിഫിനെ വ്യക്തിഹത്യ ചെയ്യുക എന്നതാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്നും വീഡിയോയ്ക്ക് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.