
ഇന്ത്യൻ ക്ലാസിക്കൻ ഡാൻസറും ഗവേഷക വിദ്യാർഥിയുമായിരുന്ന അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റ് മരിച്ചിട്ട് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവം സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ഇന്ത്യയിലുള്ള ബന്ധുക്കൾ. തൻ്റെ സ്വപ്നങ്ങളെ പിന്തുടർന്ന് സഞ്ചിച്ച അവൻ ഉന്നത ലക്ഷ്യങ്ങളുമായാണ് അമേരിക്കയിലേക്ക് പോയത്.. അത് അവൻ്റെ അവസാന യാത്രയായി.. അമർനാഥിന്റെ അമ്മാവൻ ശ്യാമൾ ഘോഷ് സൂരി ഒരു ബംഗാളി മാധ്യമത്തോട് പറഞ്ഞു. എന്നാൽ ഇതുവരെ ഒരു വിവരവും അവനെ കുറിച്ച് തങ്ങൾക്ക് ലഭിച്ചിട്ടല്ല എന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിൽ നിന്ന് കഴിഞ്ഞ വർഷം യുഎസിലേക്ക് കുടിയേറിയ കുച്ചിപ്പുഡി, ഭരതനാട്യം നർത്തകനായ അമർനാഥ് ഘോഷ്, അവിടെ ഉപരിപഠനം നടത്തുകയായിരുന്നു.
മാതാപിതാക്കളില്ലാത്ത മർനാഥ് സൂരി ടൗണിലെ സുഭാഷ്പാളിയാലാണ് താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു. അച്ഛൻ അമർനാഥിന്റെ ചെറുപ്പത്തിലെ മരിച്ചു. 3 വർഷം മുന്നേ അമ്മയും മരിച്ചു.
കൊലപാതകത്തെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്ന് പ്രാദേശിക കൗൺസിലർ സുപർണ റോയിയും പറഞ്ഞു.
ഫെബ്രുവരി 27ന് യുഎസിലെ മിസോറിയിൽ സായാഹ്ന സവാരിക്കിടെയാണ് അമർനാഥ് വെടിയേറ്റ് മരിച്ചത്. സെൻ്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു ഘോഷ്.
അന്വേഷണം തുടരുകയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
“മിസോറിയിൽ മരിച്ച അമർനാഥ് ഘോഷിൻ്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ ഫോറൻസിക്, പോലീസ് അന്വേഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ട്,” എംബസി എക്‌സിൽ പറഞ്ഞു.
Amarnathgosh’s relatives are in dark about his death















