അമേരിക്കയിൽ പതിനായിരത്തിലേറെ ആമസോൺ തൊഴിലാളികൾ സമരത്തിൽ; വേതന വർധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യം

വാഷിംഗ്‌ടൺ: അമേരിക്കയിൽ ആമസോണിന്റെ യുഎസ് ഓഫീസുകളിൽ ജീവനക്കാർ സമരത്തിൽ. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. വേതന വർധനവ്, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ചികിത്സ സഹായം എന്നിവ ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചത്.

വർഷത്തിലെ ഏറ്റവും തിരക്കേറിയ ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്താണ് ജീവനക്കാരുടെ സമരം. തൊഴിലാളികളുടെ നീക്കം കമ്പനി പ്രവർത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമസോൺ പ്രതികരിച്ചു.ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.

രാജ്യവ്യാപകമായി 10,000 ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യൂണിയൻ ആമസോണിന് ഡിസംബർ 15 സമയപരിധി നൽകിയിരുന്നു. എന്നാൽ കമ്പനി ഇതിന് തയ്യാറാകാതെ വന്നതോടെയാണ് വെയർഹൗസ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്.

Amazon employees started strike across USA

More Stories from this section

family-dental
witywide