
ന്യൂഡൽഹി: ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അയൽ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തുടനീളം അരങ്ങേറിയ വൻ പ്രതിഷേധങ്ങൾക്കിടയിൽ 2019-ലാണ് പൗരത്വ ഭേദഗതി ബിൽ നിയമമായത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതാണ് പുതിയ ഭേദഗതി.
മുസ്ലീം ആധിപത്യമുള്ള മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർത്ഥികൾ മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്താൽ അവരെ സഹായിക്കുമെന്ന് സർക്കാർ വാദിച്ചിരുന്നു.
നിയമം മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും വിമർശകർ പറഞ്ഞു. സിഎഎ, എൻആർസി, എൻപിആർ എന്നിവയുടെ പേരിൽ രാജ്യം വലിയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.
പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പുതന്നെ ദേശീയ പൗരന്മാരുടെ രജിസ്ട്രേഷൻ കേന്ദ്രം നിർത്തിവച്ചു.