എപ്സ്റ്റൈൻ രേഖകളിൽ നടുങ്ങി അമേരിക്ക; ട്രംപിനും എപ്സ്റ്റൈനുമായി ബന്ധം, സാക്ഷികളുടെ പട്ടികയിൽ ഹിലരി ക്ലിൻ്റണും

അമേരിക്കൻ കോടിപതിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് . മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്, നടന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ, സ്റ്റീഫന്‍ ഹോക്കിങ്, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരൻ തുടങ്ങി ലോക പ്രശസ്തരായ വ്യക്തകളാണ് രേഖകളിൽ നിറയുന്നത്. ഇതിൽ പലർക്കും കുറ്റകൃത്യവുമായി ബന്ധമില്ല എന്നാൽ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധമുണ്ടായിരുന്നു. പാപങ്ങളുടെ ദ്വീപ് എന്ന പേരിൽ പിന്നീട് പ്രശസ്തമായ വെർജിനീയ ഐലൻഡ്സിലെ എപ്സ്റ്റൈൻ്റെ വസതിയിലെ സന്ദർശകരായിരുന്നു ഇവരെല്ലാം. ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എപ്സസ്റ്റൈൻ്റെ വസതിയിൽ എത്തിയിട്ടുണ്ട്.

എപ്സ്റ്റൈൻ്റെ ഫ്ലോറിഡയിലെ ഹൌസ് മാനേജറായിരുന്ന ജുവാൻ അലെസ്സിയാണ് ട്രംപിൻ്റെ സന്ദർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന്റെ സൗത്ത് ഫ്‌ളോറിഡയിലെ വസതിയില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ‘മസാജ്’ ചെയ്തിട്ടില്ലെന്നുമായിരുന്നു അലെസ്സിയുടെ വെളിപ്പെടുത്തൽ. അദ്ദേഹം അത്താഴത്തിനാണ് വന്നിരുന്നത്. ഒരിക്കലും മേശയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. പകരം തന്നോടൊപ്പം അടുക്കളയിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും അവർ പറയുന്നു.

ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റൈൻ്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അവിടെ താമസിച്ചിട്ടില്ല. അദ്ദേഹം അവിടെ നിന്ന് മസാജ് ചെയ്യാതിരുന്നത്, അദ്ദേഹത്തിന് സ്വന്തമായി തന്നെ ഒരു സ്പാ ഉണ്ടായിരുന്നതിനാലാണ് എന്നും അലെസ്സി പറഞ്ഞിട്ടുണ്ട്.

ജെഫ്രി എപ്സ്റ്റൈനൊപ്പം അയാളുടെ ലോലിത ഏക്സ് പ്രസ് എന്ന പ്രൈവറ്റ് ജെറ്റിൽ ‘പീഡൊ ദ്വീപി’ലേക്ക് യാത്രചെയ്ത റഷ്യന്‍ മോഡല്‍ രണ്ടുവര്‍ഷത്തിന് ശേഷം ജീവനൊടുക്കിയെന്നും പുറത്തുവന്ന കോടതിരേഖകളില്‍ പറയുന്നുണ്ട്.

അയാൾ അറസ്റ്റിലാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റഷ്യന്‍ മോഡലായ റുസ്‌ലാന കോഷ്‌നോവ ഇയാള്‍ക്കൊപ്പം ദ്വീപിലേക്ക് യാത്രചെയ്തത്. തുടര്‍ന്ന് രണ്ടുവർഷത്തിനു ശേഷം കോഷ്നോവ ന്യൂയോർക്കിലെ വോൾസ്ട്രീറ്റ് അപാർട്മെൻ്റിൽ നിന്ന് ചാടി മരിച്ചു.

America shaken by Epstein documents; Name of Trump in Epstein lis Hillary Clinton on witness list