ട്രംപ് രാജ്യത്തെ വിഭജിക്കുന്നയാളെന്ന് കമലാ ഹാരിസ്, കനത്ത മറുപടി നൽകി ട്രംപ്

വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് വിമർശനം. സ്ഥാനാർഥിയായ ശേഷം കമലാ ഹാരിസിൻ്റെ ആദ്യത്തെ അഭിമുഖമാണ് പുറത്തുവന്നത്. നമ്മുടെ രാജ്യത്തെ വിഭജിക്കുന്ന, അമേരിക്കക്കാരെന്ന നിലയിൽ നമ്മൾ ആരാണെന്നതിൻ്റെ സ്വഭാവവും ശക്തിയും കുറയ്ക്കുന്ന അജണ്ടയും അന്തരീക്ഷവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് ട്രംപെന്ന് കമല വിശേഷിപ്പിച്ചു. ട്രംപിനെ തോൽപ്പിക്കാൻ ജനം തയ്യാറാണെന്നും പുതിയ വഴിക്ക് ജനം ഒരുക്കമാണെന്നും അവർ പറഞ്ഞു. പിന്നാലെ കമലാ ഹാരിസിന് മറുപടിയുമായി ട്രംപും രം​ഗത്തെത്തി.

കമലാ ഹാരിസിന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഉത്തരങ്ങൾ പൊരുത്തക്കേടുകൾ നിറഞ്ഞതാണ്. അവരുടെ കപടതയെല്ലാം പുറത്തുവന്നു. അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യ ആരോഗ്യ സംരക്ഷണം, വന്യജീവി സങ്കേതങ്ങൾ, തോക്ക് കണ്ടുകെട്ടൽ, സീറോ ഫ്രാക്കിംഗ്, ഗ്യാസോലിൻ നിരോധനം , പെട്രോൾ കാറുകൾ നിരോധിക്കും, പ്രൈവറ്റ് ഹെൽത്ത്‌കെയർ നിർത്തലാക്കും, 70-80% നികുതി നിരക്ക് ഏർപ്പെടുത്തും, പോലീസിന് പണം മുടക്കുമെന്നൊക്കെയാണ് കമല ഹാരിസ് പറയുന്നത്. ഇതാണ് നയമെങ്കിൽ അമേരിക്ക ഒരു വേസ്റ്റ്ലാൻഡായി മാറുമെന്ന് ട്രംപ് തിരിച്ചടിച്ചു. അഭിമുഖം മടുപ്പിക്കുന്നതായിരുന്നെന്നും അവരുടെ കള്ളത്തരമെല്ലാം പുറത്തുവന്നെന്നും ട്രംപ് വിമർശിച്ചു.

America Will Become Wasteland, Donald Trump Slams Kamala Harris

Also Read

More Stories from this section

family-dental
witywide