
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന് സമീപം നെവാർക്കിൽ മുസ്ലീം പള്ളിക്ക് പുറത്ത് ഇമാം ഹസന്‍ ഷെരീഫ് വെടിയേറ്റ് മരിച്ചു. നെവാർക്കിലെ മൊഹമ്മദ് മോസ്കിന് പുറത്ത് പ്രാദേശിക സമയം പുലർച്ചെ ആറുമണിക്കാണ് ഇമാമിന് വെടിയേറ്റത്. അപ്പോൾ തന്നെ അദ്ദേഹത്തെ അടുത്തുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സംഭവത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
2006 മുതല്‍ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസന്‍ ഷെരീഫ്.
ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, അമേരിക്കയിലുടനീളം ഇസ്ലാമോഫോബിക് – സെമിറ്റിക് വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമുണ്ട്. ഇമാം എന്നാല്‍ ഒരു ഇസ്ലാമിക നേതൃത്വ സ്ഥാനമാണ്. ഒരു പള്ളിയിലെ പ്രാര്‍ത്ഥനയുടെ പ്രധാന നേതൃത്വമാണ് ഇമാമിനുള്ളത്.