
ജോർജ് കറുത്തേടത്ത്
ന്യൂയോർക്ക്∙ അമേരിക്കൻ മലങ്കര അതിഭദ്രാസന 35–ാം മത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഈ മാസം 17 മുതൽ 20 വരെ, അമേരിക്കാന കോൺഫറൻസ് റിസോർട്ട് സ്പാ & വാട്ടർപാർക്ക്, നയാഗ്ര വെള്ളച്ചാട്ടം, ഒന്‍റാറിയോ, കാനഡയിൽ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. വിശ്വാസികളുടെ ആത്മീയ ഉന്നമനത്തോടൊപ്പം കുടുംബങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും സഹവർത്തിത്വവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ കുടുംബമേളക്ക് അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറു കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടേയും വൈദീകരുടേയും ഭദ്രാസന കൗൺസിൽ അംഗങ്ങളുടേയും നേതൃത്വത്തിൽ നടക്കുന്ന ഈ സംഗമത്തിൽ വിശിഷ്ട അതിഥി ഗീവർഗീസ് മോർ കൂറിലോസാണ്. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. വി. മത്തായി 7–20 എന്നതാണ് ഈ വർഷത്തെ സെമിനാറിന്റെ പ്രധാന ചിന്താവിക്ഷയം.
യാമപ്രാർത്ഥനകൾ, ധ്യാനയോഗങ്ങൾ, ചർച്ചാ ക്ലാസ്സുകൾ, സെമിനാറുകൾ, ഗാനശുശ്രൂഷകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങി വിവിധ ഇനങ്ങൾ കോർത്തിണക്കിയാണ് പരിപാടികൾ ക്രമീകരിച്ചിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ റവ. ഫാ. പോൾ തോട്ടക്കാട്ട് അറിയിച്ചു.
നാല് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ മേളയുടെ ഗ്രാന്‍റ് സ്പോൺസർ അനീഷ് മാത്യു(Remax Reality), കാനഡ പ്ലാറ്റിനം സ്പോൺസേഴ്സായ പി.ഒ ജോർജ് (ന്യുയോർക്ക്), രജനി ജോർജ് (Boston), സുജിത് സുദേശൻ & ജെനു മഠത്തിൽ(Inslyf Insurance Brokers) കാനഡ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി കൺവീനർ ഫാ.ഡോ. ജെറി ജേക്കബ്ബ്, ജോജി കാവനാൽ (ജോയിന്‍റ് കൺവീനർ) എന്നിവർ അറിയിച്ചു.