11 വയസുകാരന് നേരെ ലൈംഗിക അതിക്രമം: വിവാഹത്തിന് 3 മാസം ശേഷിക്കെ അമേരിക്കയില്‍ അധ്യാപിക പിടിയില്‍

മിഷിഗണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരം ലൈംഗിക അതിക്രമം നടത്തിയ അധ്യാപിക അമേരിക്കയില്‍ പിടിയില്‍. വിസ്‌കോണ്‍സിന്‍ എലിമെന്ററി സ്‌കൂള്‍ അധ്യാപികയായ 24 കാരിയായ മാഡിസണ്‍ ബെര്‍ഗ്മാനാണ് 11 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.

മാഡിസന്റെ വിവാഹം ഈ ജൂലൈയിലാണ് ഉറപ്പിച്ചിരുന്നത്. സെന്റ് പോള്‍ നിവാസിയായ മാഡിസണ്‍ ബെര്‍ഗ്മാന്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. അധ്യാപികയുമായി ഫോണില്‍ സംസാരിക്കുന്നത് വിദ്യാര്‍ഥിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പടുകയും സംശയം തോന്നിയതോടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം പിടിക്കപ്പെടുകയുമായിരുന്നു. ഇതോടെ രക്ഷിതാവ് സ്‌കൂളിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌കൂള്‍ പരിസരത്തോ ഉച്ചഭക്ഷണ ഇടവേളയിലോ സ്‌കൂള്‍ സമയത്തിന് ശേഷമോ ആണ് ഇരുവരും കണ്ടുമുട്ടിയിരുന്നതെന്നാണ് വിവരം.

സംഭവത്തിനു പിന്നാലെ അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതിനോ സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിനുശേഷം 25,000 ഡോളര്‍ ബോണ്ടിലാണ് മാഡിസണ്‍ ബെര്‍ഗ്മാനെ വിട്ടയച്ചത്. ഇവരെ മെയ് 30ന് കോടതിയില്‍ ഹാജരാക്കും.

More Stories from this section

family-dental
witywide