
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ഒരു കൊച്ചുമിടുക്കന്‍ ക്ലാസിക് കമ്പ്യൂട്ടര്‍ ഗെയിം ടെട്രിസിനെ തോല്‍പിച്ച് തന്റെ കഴിവ് തെളിയിച്ചിരുക്കുകയാണ്. മുമ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാത്രം നേടിയ ഒരു നേട്ടത്തിലാണ് ഇപ്പോള്‍ ‘ബ്ലൂ സ്‌കൂട്ടി’ എന്നറിയപ്പെടുന്ന ഒരു മത്സരാധിഷ്ഠിത ഗെയിമര്‍ വില്ലിസ് ഗിബ്സണ്‍ എന്ന 13 കാരന്‍ ലോകത്തെ ആദ്യ നേട്ടം കൈവരിച്ചത്.
ടെട്രിസില്‍ ഇതുവരെ രേഖപ്പെടുത്തിയ ഓവറോള്‍ സ്‌കോര്‍ തകര്‍ത്ത് 9,99,999 എന്ന റെക്കോര്‍ഡ് പോയിന്റോടെയാണ് ഗിബ്സണ്‍ എന്ന പുലിക്കുട്ടി ഗെയിം ഡെവലപ്പര്‍മാരെപ്പോലും അമ്പരപ്പിച്ചത്.
ഒരു സോവിയറ്റ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ആശയമായ ടെട്രിസ് ലളിതവും എന്നാല്‍ വളരെ ആസക്തി ഉളവാക്കുന്നതുമായ ഒരു ഗെയിമാണ്. അതില്‍ കളിക്കാര്‍ വ്യത്യസ്ത ആകൃതിയിലുള്ള താഴേക്ക് വീഴുന്ന ബ്ലോക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യണം.
ഒരു വരി (അല്ലെങ്കില്‍ രണ്ടോ മൂന്നോ നാലോ) രൂപപ്പെട്ടുകഴിഞ്ഞാല്‍, ബ്ലോക്കുകള്‍ അപ്രത്യക്ഷമാകുകയും പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും.
2024 ല്‍ ഈ ഗെയിമിന്റെ 40-ാം വാര്‍ഷികത്തിന് മുന്നോടിയായാണ് വില്ലിസ് ഗിബ്സണ്‍ ഈ നേട്ടം കൈവരിച്ചത്.














