മോദിയെ താഴെയിറക്കുംവരെ താന്‍ ജീവിച്ചിരിക്കുമെന്ന ഖാര്‍ഗെയുടെ പ്രസംഗം അരോചകവും അപമാനകരവുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നത് വരെ താന്‍ ജീവിച്ചിരിക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗം അരോചകവും അപമാനകരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

മോദിയോട് കോണ്‍ഗ്രസിനുള്ള വെറുപ്പും ഭയവുമാണ് ഖാര്‍ഗെയുടെ പരമാര്‍ശം കാണിക്കുന്നതെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. ഖാര്‍ഗെയുടെ ആരോഗ്യത്തിനായി മോദി പ്രാര്‍ത്ഥിക്കുന്നു, ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. ആരോഗ്യകരമായി അദ്ദേഹം വര്‍ഷങ്ങളോളം ജീവിക്കട്ടെ. 2047 ഓടെ ഒരു വികസിത ഭാരതം സൃഷ്ടിക്കുന്നത് കാണാന്‍ അദ്ദേഹം ജീവിക്കട്ടെ എന്നും പരിഹാസ രൂപേണ അമിത് ഷാ കുറിച്ചു.

ജമ്മു കശ്മീരിലെ ജസ്രോതയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ കഴിഞ്ഞദിവസം ഖാര്‍ഗെ ബോധരഹിതനായി വീഴുകയും പിന്നീട് ആരോഗ്യം ശരിയായപ്പോള്‍ തിരികെയെത്തി പ്രസംഗം പുനരാരംഭിക്കുകയും ചെയ്യുന്നതിനിടെയാണ് ”എനിക്ക് 83 വയസ്സായി, ഞാന്‍ ഇത്ര നേരത്തെ മരിക്കാന്‍ പോകുന്നില്ല, പ്രധാനമന്ത്രി മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ ഞാന്‍ ജീവിച്ചിരിക്കും” എന്ന് പറഞ്ഞത്. ഇതിനാണ് ഇപ്പോള്‍ അമിത് ഷാ മറുപടിയുമായി എത്തിയത്.

Also Read

More Stories from this section

family-dental
witywide