അമ്മിണി തോമസ് അന്തരിച്ചു; വിടവാങ്ങിയത് അനേകർക്ക് അറിവ് പകർന്ന അധ്യാപിക

ഫിലഡൽഫിയ: കുമ്പനാട് ചുണ്ടമണ്ണിൽ പനച്ചനില്ക്കുന്നതിൽ പരേതനായ സി.പി.ടി. തോമസിന്‍റെ ഭാര്യ അമ്മിണി തോമസ് (87) ഈ മാസം ഏഴിന് ഫിലഡൽഫിയയിൽ അന്തരിച്ചു. പരേത തിരുവല്ല കാവുംഭാഗം ചേരിപ്പറമ്പിൽ കുടുംബാംഗമാണ്.

കേരളത്തിലും നാഗാലാൻഡിലും ഹിന്ദി അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് 1980 കളുടെ അവസാനത്തോടെ എത്തി. ഇവിടെ പതിനാറു വർഷത്തോളം ജോലി ചെയ്തു. 2006ൽ ജോലിയിൽ നിന്നും വിരമിച്ചു.

ഫിലഡൽഫിയയിലെ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ അംഗമാണ്. പരേതയുടെ പൊതുദർശനവും ശവസംസ്കാര പ്രാർത്ഥന ശുശ്രുഷകളും ജൂൺ പതിനഞ്ച് ശനിയാഴ്ച രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് പന്ത്രണ്ടു മണി വരെ ഫിലഡൽഫിയയിലെ സെന്‍റ് തോമസ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെടും. (മേൽവിലാസം : St. Thomas Indian Orthodox Church, 1009, Unruh Ave, Philadelphia-19111). പൊതുദർശനത്തിനും പള്ളിയിൽ നടക്കുന്ന പ്രാർഥനാശുശ്രൂഷകൾക്കും ശേഷം പരേതയുടെ സംസ്കാരം ഫോറെസ്റ്റ് ഹിൽസ് സെമിത്തേരിയിൽ വച്ച് നടത്തപെടുന്നതാണ് (മേൽവിലാസം :Forest Hills Cemetery, 49-99, State Rte 2009, Huntingdon Valley, PA-19006).

മക്കൾ: മിനി, മീന, മനോജ്, മിൻസി.

മരുമക്കൾ: ജിജി (നൈനാൻ മത്തായി), രവി, രേണു (എല്ലാവരും യു.എസ്), പരേതനായ ഷില്ലർവൂൾ.