
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ചികിത്സയിലിരുന്ന പതിന്നാലുകാരനാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനാണ്.
കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍. കണ്ണൂര്‍, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്. കഴിഞ്ഞ 16ന് ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ കുളിച്ചപ്പോഴാണ് മൃദുലിന് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.