റോബോട്ടുകളാണ് ഇനി നിങ്ങൾക്ക് എല്ലാം, ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്ലയുടെ We, Robot Event – വിഡിയോകൾ

അവരെല്ലാവരും ഒരു സയൻസ് ഫിക്ഷൻ നോവലിലെ കഥാപാത്രങ്ങളാണ് എന്നാണ് ആദ്യം കരുതിയത്. കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ടാണ് ടെസ്ലയുടെ ഒരു കൂട്ടം ഒപ്റ്റിമസ് റോബോട്ടുകള്‍ സദസ്സിലേക്ക് നടന്നുവന്നു. ആരുടേയും നിയന്ത്രണത്തിലല്ലാതെ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ അവർ മനുഷ്യരെപോലെ നടന്നുവന്നു. ഒരു സിനിമ കാണുന്നു എന്നേ ആര്‍ക്കും തോന്നു. ഇലോൺ മസ്കിൻ്റെ ടെസ് ല സംഘടിപ്പിച്ച We, Robot എന്ന പരിപാടിയിലാണ് ഈ റോബോട്ടുകൾ അണിനിരന്നത്.

ഇന്ത്യന്‍ സമയം ഒക്ടോബര്‍ 11 രാവിലെ നടന്ന വീ റോബോട്ട് ഇവന്റിൽ ടെസ്‌ല തങ്ങളുടെ ഓട്ടോണമസ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയായിരുന്നു. സ്റ്റിയറിങ് വീലും പെഡലുകളും ഇല്ലാത്ത സെല്‍ഫ് ഡ്രൈവിങ് റോബോ ടാക്‌സിയായ സൈബര്‍ ക്യാബും 20 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന സെല്‍ഫ് ഡ്രൈവിങ് വാഹനമായ റോബോവാനും കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ലോകത്തിന് പരിചയപ്പെടുത്തി. പരിപാടിക്ക് ശേഷം നടന്ന സൗഹൃദ വിരുന്നില്‍ അതിഥികള്‍ക്ക് ഒപ്റ്റിമസുകള്‍ മധുര പലഹാര പാക്കറ്റ് എടുത്ത് നല്‍കുന്നതും പാനീയങ്ങള്‍ വിളമ്പുന്നതും കാണാം. 

കുട്ടികളെ നോക്കാനും, വളര്‍ത്തു നായയ്‌ക്കൊപ്പം നടക്കാനും, ഉദ്യാനത്തിലെ പുല്‍ത്തകിടി ഒരുക്കുന്നതിനുമെല്ലാം ഈ റോബോട്ടുകളെ ഉപയോഗിക്കാം. 20,000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെ ഇതിന് വിലയുണ്ടാവുമെന്ന് മസ്‌ക് പറഞ്ഞു. വേറേ എതോ ഒരു കാലത്തിൽ നിൽക്കുന്ന അനുഭവമായിരുന്നു അവിടെ എത്തിയവർക്ക്. പക്ഷേ ആ കാലം വിദൂരമല്ല.

An Amazing Event Of Tesla We, Robot

More Stories from this section

family-dental
witywide