കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ 25കാരൻ ബലാൽസംഗം ചെയ്തു; പ്രതി പിടിയിൽ, വയോധിക അവശനിലയിൽ ആശുപത്രിയിൽ

കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 76-കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ഓച്ചിറ സ്വദേശിയായ ഷഹനാസ് (25) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് കുറ്റം നടത്തിയത്. അവശനിലയിലായ വയോധിക ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷഹനാസാണ് പ്രതി എന്നു മനസ്സിലാക്കിയത് . ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വയോധികയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ് ഇയാൾ. സ്ഥിരം കുറ്റവാളിയാണ്. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് കായംകുളത്ത് തന്നെയുള്ള മറ്റൊരു വയോധികയ്ക്കുനേരെയും ഇയാള്‍ സമാനമായ രീതിയില്‍ അതിക്രമം നടത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കേസില്‍ ഇയാൾ അറസ്റ്റിലായത്.

An Old Woman was raped by a 25year old Criminal hospitalized

More Stories from this section

family-dental
witywide