
മെക്സിക്കോ: മെക്‌സിക്കോയിലെ ഒരു പുരാതന ഗോത്രം നരബലികൾക്കായി ഉപയോഗിച്ചിരുന്ന രണ്ട് പിരമിഡുകൾ ശക്തമായ മഴയും കൊടുങ്കാറ്റും മൂലം തകർന്നു. ജൂലൈ 30ന് പെയ്ത കനത്ത മഴയില്‍ പിരമിഡിന്റെ ഒരു വശം ഭാഗികമായി ഒലിച്ചു പോയി. മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗമായ പ്യുറെപെച്ച വിഭാഗമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍.
യക്കാറ്റ പിരമിഡുകള്‍ എന്നറിയപ്പെടുന്ന ഇത്തരം പിരമിഡുകൾ, തങ്ങളുടെ ദൈവമായ കുരിക്വേരിക്ക് നരബലികള്‍ക്കായി പുരാതന പുരെപെച്ച ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്നവയാണ്.
വരാനിരിക്കുന്ന നാശത്തിന്റെ സൂചനയാണ് പിരമിഡുകളുടെ തകർച്ച എന്നാണ് ഗോത്ര വിഭാഗം പ്രവചിക്കുന്നത്. തകര്‍ച്ചയില്‍ പിരമിഡിനുള്ളിലെ ആറ് ശരീരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. പിരമിഡിന്റെ ഭിത്തിയിലും മതിലുകളിലും വിള്ളല്‍ വീണിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച ഭാഗം വീണ്ടെടുക്കാനും പുതുക്കി പണിയാനുമുള്ള പദ്ധതികള്‍ ആരംഭിച്ചതായി മെക്‌സിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി അറിയിച്ചു.