ചരിത്രത്തിലിടം പിടിച്ച് ​ഗോപീചന്ദ്, ബഹിരാകാശ വിനോദസഞ്ചാരിയായ ആദ്യ ഇന്ത്യക്കാരൻ, ദൗത്യം പുറപ്പെട്ടു

വാഷിങ്ടണ്‍:  ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന  ചരിത്ര നേട്ടം ഇനി ഗോപീചന്ദ് തോട്ടകുരക്ക്( 30) സ്വന്തം. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ചരിത്രത്തിൽ ഇടം പിടിച്ചു. ​ഗോപീചന്ദ് അടങ്ങുന്ന 5 അംഗസംഘം യുഎസ് സമയം രാവിലെ 9.35ന് ബഹിരാകാശത്തേക്ക് തിരിച്ചു.

ഒന്നര മണിക്കൂർ വൈകിയാണ് ദൗത്യം വിക്ഷേപിച്ചത്. അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് എന്‍.എസ്-25 കുതിച്ചുയർന്നത്. മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാമത് ബഹിരാകാശ ദൗത്യമാണ് നടന്നത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി ദൗത്യത്തിന്റെ ഭാ​ഗമായി. ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപീചന്ദ് തോട്ടകുര ജനിച്ചത്.

വ്യോമയാന രംഗത്തോടുള്ള അഭിനിവേശം കൊണ്ട് എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം നേടി. വാഹനമോടിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ പറക്കാന്‍ പഠിച്ച പൈലറ്റും ഏവിയേറ്ററുമാണ് ഗോപി എന്നാണ് ബ്ലൂ ഒറിജിന്‍ ഗോപിചന്ദിനെ പരിചയപ്പെടുത്തുന്നത്.

Andhra-born Gopi Thotakura makes history, becomes first Indian to go to space as tourist

More Stories from this section

family-dental
witywide