ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ ആക്രമണം; കല്ലേറിൽ കണ്ണിന് സമീപം പരുക്ക്

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് കല്ലേറില്‍ പരുക്ക്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബസ് പര്യടനം വിജയവാഡയിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്ററിന് സമീപത്ത് വെച്ച് മേമന്ത സിദ്ധാം എന്ന ബസ് പര്യടനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ മുഖ്യമന്ത്രിയുടെ ഇടതു പുരികത്തിന് മുകളില്‍ ആഴത്തിലുള്ള മുറിവേറ്റു. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമീപത്ത് നിന്നിരുന്ന എംഎല്‍എ വെള്ളാമ്പള്ളിക്കും കല്ലേറില്‍ പരുക്കേറ്റു. മുഖ്യമന്ത്രി ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുമ്പോഴായിരുന്നു കല്ലേറ്. അപകടം നടന്ന ഉടന്‍ ബസിനുള്ളില്‍ കയറ്റി ഡോക്ടര്‍മാര്‍ ഇരുവര്‍ക്കും ചികിത്സ നല്‍കി.

പ്രാഥമിക ചികിത്സക്ക് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി യാത്ര പുനരാരംഭിച്ചു. കല്ലേറിന് പിന്നിൽ ആരാണെന്ന്‌ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം, അക്രമത്തിന് പിന്നിൽ ടിഡിപി പ്രവർത്തകരാണെന്ന് വൈഎസ്ആർസിപി നേതാക്കൾ ആരോപിച്ചു.

More Stories from this section

dental-431-x-127
witywide