
ന്യൂഡൽഹി: ഇന്ത്യൻ വംശജയായ സോഫറ്റ് വെയർ എൻജിനീയറും മകളും പോർട്ട്ലൻഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു .
ആന്ധ്രാപ്രദേശ്, കൃഷ്ണ ജില്ലയിലെ കോണകാഞ്ചി സ്വദേശിനിയായ കെ. ഗീതാഞ്ജലി മകൾ അഞ്ചു വയസ്സുകാരി ഹനിക എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തൻ്റെ 32ാം പിറന്നാൾ ദിനമായ അന്ന് രാവിലെ അമ്പലത്തിലേക്ക് പോവുകയായിരുന്നു ഗീതാഞ്ജലിയും കുടുംബവും. അപകടത്തിൽ ഭർത്താവ് നരേഷ്, മകൻ ഭ്രമൺ എന്നിവർക്ക് പരുക്കേറ്റു.
ഇവരുടെ പരുക്ക് ഗുരുതരമല്ല. 10 വർഷമായി അമേരിക്കയിൽ താമസിക്കുകയായിരുന്നു ഗീതാജ്ഞലിയും നരേഷും. ഇരുവരും ഐടി ഉദ്യോഗസ്ഥരാണ്. സൗത്ത് മെറിഡിയൻ റോഡിലൂടെ തെക്കോട്ട് പോകുകയായിരുന്ന ഗീതാഞ്ജലി ട്രാഫിക് സിഗ്നലിൽ സ്റ്റോപ്പ് വന്നത് മനസ്സിലാക്കാതെ കാർ മുന്നോട്ടു തന്നെ ഓടിച്ചു. പടിഞ്ഞാറു ദിശയിലേക്ക് പാഞ്ഞു വന്ന കാറുമായി കൂട്ടിയിടിച്ചു. മകൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗീതാഞ്ജലിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
Andhra Woman and Daughter Die In Accident In US














