
ന്യൂയോർക്ക്: ബ്രാഡ് പിറ്റുമായി കേസ് നടത്തി നടി ആഞ്ജലീന ജോളി സാമ്പത്തിക പ്രതിസന്ധിയിലായെന്ന് റിപ്പോർട്ട്. 2016-ല്‍ വേർപിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടം തുടരുകയാണ്. എട്ട് വർഷങ്ങള്‍ പിന്നിട്ടിട്ടും കേസ് അവസാനിച്ചിട്ടില്ല. കേസുകൾ നീളുന്നതോടെ സ്വത്തുതർക്കം ഒത്തുതീർപ്പിലേക്കെത്തിയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇരുവരുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തർക്കം സംബന്ധിച്ച കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
ആഞ്ജലീനക്ക് കോടതി ചെലവുകള്‍ക്കായി വിലപ്പെട്ട വസ്തുക്കള്‍ നടിക്ക് വില്‍ക്കേണ്ടി വന്നെന്നും റഡാർ ഓണ്‍ലൈനിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഉയർന്ന ലീഗല്‍ ഫീസ് കാരണം അടുത്തിടെ എഫ്ബിഐയ്ക്കെതിരായ ഒരു കേസില്‍ നിന്ന് നടി പിന്മാറിയിരുന്നു.
1.3 മില്ല്യണ്‍ ഡോളർ വിലമതിക്കുന്ന 1958 ഫെരാരി 250 ജിടി താരം വില്‍പനയ്ക്കുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. വിവാഹ സമയത്ത് ബ്രാഡ് പിറ്റ് സമ്മാനിച്ച ആഭരണങ്ങളും ഡിസൈനർ വസ്ത്രങ്ങളും ആഞ്ജലീന ജോളി വില്‍ക്കാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 2004-ല്‍ മിസ്റ്റർ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേർന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു. വിമാനത്തിനുള്ളില്‍വെച്ചുണ്ടായ തർക്കമാണ് ഇരുവരുടേയും വിവാഹമോചനത്തിലേക്ക് നയിച്ചത്.
Angelina Jolie faces financial crisis after long legal dispute