അണ്ണാ സർവകലാശാലയെ നടുക്കിയ ബലാത്സംഗ കേസിലെ പ്രതി വഴിയോരത്ത് ബിരിയാണി വിൽക്കുന്നയാൾ, പിടികൂടി

ചെന്നൈ: ചെന്നൈയിലെ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ കയറി വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയ പൊലീസ് പിടികൂടി. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരനെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽകുമ്പോഴാണ് ഇയാളുടെ അതിക്രമമുണ്ടായത്. കാമ്പസിലേക്ക് കടന്നുവന്ന പ്രതി, പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും ആദ്യം മർദ്ദിക്കുകയായിരുന്നു. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോളാണ് പ്രതിയുടെ അക്രമമുണ്ടായത്. അതേസമയം നടുക്കുന്ന സംഭവത്തിൽ ക്യാംപസിനകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

More Stories from this section

family-dental
witywide