
അരീക്കര: വടക്കേപാണ്ടിയ്ക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (96) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പുതുവേലി ആടുപാറയില്‍ കുടുംബാംഗമാണ്.
മക്കള്‍: മേരിക്കുട്ടി, അബ്രാഹം, പരേതയായ വത്സമ്മ(യുഎസ്എ), ഷാജു(യുഎസ്എ), ടെസി(ഗ്രേസി). മരുമക്കള്‍: സണ്ണി തൊട്ടിയില്‍ ഉഴവൂര്‍, മേഴ്‌സി പൂവത്തുംങ്കല്‍ പടിഞ്ഞാറ്റിന്‍കര, തോമസ് സ്റ്റീഫന്‍ മുടിക്കുന്നേല്‍(യുഎസ്എ), സെലീന മൂഴയില്‍ (യുഎസ്എ),ടോമി ഓക്കാട്ട് അരീക്കര.













