അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഒരു കുട്ടി കൂടി തിരികെ ജീവിതത്തിലേക്ക്

കോഴിക്കോട്: മരണ നിരക്ക് കൂടുതലുള്ള അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഒരു കുട്ടി കൂടി ജീവിതത്തിലേക്ക് തിരികെയെത്തി. ജൂലൈ 18 ന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനാണ് രോഗമുക്തി നേടി പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്.

ഇരുപത് ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐ സി യുവിലും വെന്റിലേറ്ററിലുമായിരുന്നു. അമീബിക് മസ്തിക ജ്വരം ബാധിച്ച രണ്ട് കുട്ടികള്‍ നേരത്തെ രോഗമുക്തി നേടിയിരുന്നു.