ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി: ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി എന്‍ഡിഎയില്‍ ചേര്‍ന്നേക്കും

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന് വീണ്ടും തിരിച്ചടി. സാധ്യതയുള്ള, രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ കൈരാന, ബാഗ്പത്, മഥുര, അംരോഹ എന്നിങ്ങനെ നാല് ലോക്സഭാ സീറ്റുകളാണ് ബിജെപി ആര്‍എല്‍ഡിക്ക് വാഗ്ദാനം ചെയ്തതെന്ന് ഇദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജയന്ത് ചൗധരി ചൊവ്വാഴ്ച ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും നിര്‍ണായക തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇരു പാര്‍ട്ടികളും കൈകോര്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് ഊഹാപോഹങ്ങള്‍.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയുടെ (എസ്പി) നിര്‍ണായക സഖ്യകക്ഷിയെന്ന നിലയില്‍, എന്‍ഡിഎയിലേക്കുള്ള ചൗധരിയുടെ സാധ്യതയുള്ള മാറ്റം,

തൃണമൂലില്‍ നിന്നുള്ള വിമതശബ്ദങ്ങളും, ജെഡിയു (യു) മേധാവി നിതീഷ് കുമാറിന്റെ കൂറുമാറ്റവും ഇന്ത്യ ബ്ലോക്കിന് കനത്ത പ്രഹരം നല്‍കുന്നതിനിടെയാണ് ആര്‍എല്‍ഡി നേതാവിന്റെ കൂറുമാറ്റവും തിരിച്ചടിയാകുന്നത്.

More Stories from this section

family-dental
witywide