
കല്‍പ്പറ്റ: ചെറിയൊരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും വന്യമൃഗ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. വയനാട് മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തില്‍ സുകു എന്ന വയോധികന് പരിക്കേറ്റത്.
പയ്യമ്പള്ളിക്കാരനായ സുകുവിനെ ഇന്ന് രാവിലെ ആറരയോടെ ആണ് പുലി ആക്രമിച്ചതെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും വനംവകുപ്പ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്.
കൂടാതെ, വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരില്‍ ചേരുന്നുണ്ട്.