സിദ്ധാർഥന്റെ മരണം, സംഭവത്തിലുൾപ്പെട്ട 19 പേർക്ക് പഠനവിലക്ക്, ഇന്ത്യയിൽ 3 വർഷം വിദ്യാഭ്യാസം സാധ്യമല്ല

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാ​ഗിങ്ങിനെ തുടർന്ന് വിദ്യാർ‌ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തി കോളേജ് ആന്റി റാഗിംഗ് കമ്മറ്റി ഉത്തരവിറക്കി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പഠനിക്കാനാകില്ല. തിരുവനന്തപുരം സ്വദേശി സിദ്ധാർഥനെയാണ് ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയില്ഡ മരിച്ച നിലയിൽ കണ്ടെത്തിയത്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നതെന്നാണ് പുറത്തുവന്ന വിവരം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

anti ragging committee ban 19 students on sidhardhan death

More Stories from this section

family-dental
witywide