
ടെക്സസിന്റെ പുതിയ SB4 ഇമിഗ്രേഷന്‍ നിയമം അപ്പീല്‍ കോടതി മരവിപ്പിച്ചു. കുടിയേറ്റക്കാര്‍ അനുമതിയില്ലാതെ ടെക്‌സസ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയുന്ന കുടിയേറ്റ വിരുദ്ധ നിയമമായ SB4 നടപ്പാക്കാന്‍ ടെക്‌സസ് സംസ്ഥാനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അപ്പീല്‍ കോടതിയുടെ തീരുമാനം എത്തിയത്.
ബൈഡന്‍ ഭരണകൂടം SB4 നെ വെല്ലുവിളിക്കുകയും ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ബൈഡന്‍ സര്‍ക്കാരിന് തിരിച്ചടി എന്ന നിലയിലായിരുന്നു സുപ്രീം കോടതി അനുമതി ആദ്യം എത്തിയത്. എന്നാലിപ്പോള്‍ അപ്പീല്‍ കോടതി ടെക്‌സസിന്റെ വിവാദ കുടിയേറ്റ നിയമം മരവിപ്പിച്ചതോടെ കുടിയേറ്റം സംബന്ധിച്ച നിലപാടുകളില്‍ ബൈഡനും ആശ്വാസമാണ്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു യുഎസ് സംസ്ഥാനം ഇത്തരത്തിലുള്ള ഏറ്റവും കഠിനമായ നിയമങ്ങളിലൊന്ന് നടപ്പിലാക്കാനൊരുങ്ങിയത്. അനധികൃത കുടിയേറ്റക്കാരെ തടങ്കലിലാക്കാനും പ്രോസിക്യൂട്ട് ചെയ്യാനും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്ന നിയമമായിരുന്നു ഇപ്പോള്‍ മരവിപ്പിച്ച SB4.