ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ 40 ഓളം സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലെ ബാഹ് മേഖലയില്‍ ചൊവ്വാഴ്ച തേനീച്ചയുടെ ആക്രമണത്തില്‍ 40 ഓളം സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

സമീപത്തെ മരത്തില്‍ നിന്ന് ഒരു തേനീച്ചക്കൂട് പെട്ടെന്ന് തകര്‍ന്ന് താഴേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന കുട്ടികളെ തേനീച്ചകള്‍ ആക്രമിക്കുകയും ചെയ്‌തെന്നാണ് വിവരം. സ്‌കൂള്‍ അധികൃതര്‍ ഓടിയെത്തുകയും പെട്ടെന്നുതന്നെ കുട്ടികളെ അവിടെനിന്നും മാറ്റുകയും ചെയ്തു.

എന്നാല്‍ സ്‌കൂള്‍ ഗേറ്റിനു സമീപത്തുള്ള തേനീച്ചക്കൂട് നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും അത് മാറ്റാനുള്ള നടപടിയൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ച് രക്ഷകര്‍ത്താക്കള്‍ സ്‌കൂളിനെതിരെ രംഗത്തുവന്നു.

More Stories from this section

family-dental
witywide