‘ഏഷ്യൻ സിനിമയുടെ മാതാവ്’ അരുണ വാസുദേവ് അന്തരിച്ചു

ഡൽഹി: ഏഷ്യൻ സിനിമകളുടെ മാതാവ് എന്നറിയപ്പെട്ട പ്രശസ്ത നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമാതാവുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. അരുണയുടെ പിതാവിന് ന്യൂയോർക്കിലായിരുന്നു ജോലി. അവിടത്തെ ഫിലിം ക്ലാസുകളിൽ നിത്യ സന്ദർശകയായിരുന്നു അവർ. ന്യൂയോർക്കിലടക്കം ഏഷ്യൻ സിനിമയ്ക്ക് വലിയ പ്രചാരം ലഭിക്കാൻ അരുണ പരിശ്രമിച്ചിട്ടുണ്ട്.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചു. സിനിമയിലും സെൻസർഷിപ്പിലും പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തീസീസ് ‘ലിബർട്ടി എൻഡ് ​ലൈസൻസ് ഇൻ ദ ഇന്ത്യൻ സിനിമ’ എന്ന പേരിൽ 1979 ൽ പ്രസിദ്ധീകരിച്ചു. ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരക ആയതിനാലാണ് അരുണ മദർ ഓഫ് ഏഷ്യൻ സിനിമ എന്നറിയപ്പെട്ടത്. ഭർത്താവ് പരേതനായ സുനിൽ കുമാർ റോയി ചൗധരി ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്നു. മകൾ യാമിനി റോയ് ചൗധരി. മരുമകൻ വരുൺ ഗാന്ധി.

More Stories from this section

family-dental
witywide