
മുംബൈ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുട്ടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. മുംബൈയിൽ നടന്ന മഹാ വികാസ് അഖാഡി റാലിയിലാണ് കെജ്രിവാൾ മോദിക്കെതിരെ കടന്നാക്രമണം നടത്തിയത്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് പുതിൻ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നതെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.
രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കാനാണ് മോദിയുടെ ശ്രമം. മോദിയും പുതിനെ പോലെയാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വന്തം പാർട്ടിയിലെ നേതാക്കളെയും മോദി ഒതുക്കുകയാണ്. ഗൂഢമായ പദ്ധതിയാണ് മോദി നടപ്പിലാക്കുന്നത്. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ആ ഗുഢ പദ്ധതിയെന്നും കെജ്രിവാൾ മുംബൈയിൽ നടന്ന മഹാ വികാസ് അഖാഡി റാലിയിൽ പറഞ്ഞു.
arvind kejriwal compares pm modi with russian president vladimir putin