കെജ്രിവാളിന്‍റെ ജാമ്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി, അടിയന്തരമായി പരിഗണിക്കില്ല; ബുധനാഴ്ച വരെ കാക്കണം

ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അടിയന്തര ജാമ്യം ഹർജിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. കെജ്രിവാളിന്‍റെ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി അറിയിച്ചു. ജാമ്യ ഹർജി വരുന്ന ബുധനാഴ്ച പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇ ഡി അറസ്റ്റ് ചെയ്തത് നിയമ വുരുദ്ധമാണെന്നും അടിയന്തര സിറ്റിംഗ് നടത്തി ജയിൽമോചിതനാക്കണമെന്നുമാണ് കെജ്രിവാൾ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ഇന്നലെ ദില്ലി റോസ് അവന്യുവിലെ പി എം എൽ എ കോടതിയാണ് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടത്. ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലിരിക്കെയാണ് ദില്ലി മുഖ്യമന്ത്രി ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.

അതിനിടെ ജയിലിൽ നിന്നും കെജ്രിവാളിന്റെ ആദ്യ സന്ദേശം പുറത്തുവന്നിരുന്നു. സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബി ജെ പിയിൽനിന്നുള്ളവരെ വെറുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ഭാര്യ സുനിതയാണ് അദ്ദേഹത്തിന്റെ സന്ദേശം വായിച്ചത്. എ എ പി പ്രവർത്തകർക്കുള്ള സന്ദേശമാണ് കെജ്രിവാൾ നൽകിയത്.സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബി ജെ പിയിലെ ആളുകളെ വെറുക്കരുത്. അവരും നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ടെന്നും കെജ്രിവാൾ സന്ദേശത്തിൽ പറഞ്ഞു.

Arvind Kejriwal Immediate Release bail application rejected delhi High Court

More Stories from this section

family-dental
witywide