
അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് തൻ്റെ ചുമതലകൾ നിറവേറ്റുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.
“അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരും. അതിൽ സംശയം വേണ്ട,” എഎപിയുടെ മന്ത്രി അതിഷി പറഞ്ഞു. “ആവശ്യമെങ്കിൽ അദ്ദേഹം ജയിലിൽ നിന്ന് ജോലി ചെയ്യുമെന്ന് ഞങ്ങൾ ആദ്യം മുതൽ വ്യക്തമാക്കിയിരുന്നു. അതിൽ നിന്ന് അദ്ദേഹത്തെ തടയുന്ന ഒരു നിയമവുമില്ല. കാരണം അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല,” അവർ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചന എന്നാണ് ആപ് ഈ നടപടിയെ വിശേഷിപ്പിക്കുന്നത്.
ഈ കേസിൽ രണ്ട് വർഷമായി, 500 ലധികം ഇഡി ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
Arvind Kejriwal will continue as the Delhi Chief Minister